ടുണിസ്: ടുണീഷ്യയില്‍ അരങ്ങേറിയ സര്‍ക്കാര്‍ വിരുദ്ധ കലാപങ്ങളെ തുടര്‍ന്ന് രാത്രിസമയം ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

കഴിഞ്ഞമാസം 13നാണ് ടുണീഷ്യയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ടുണീഷ്യന്‍ പ്രസിഡന്റ് ബന്‍ അലി സൗദി അറേബ്യയിലേയ്ക്കു പലായനം ചെയ്തതോടെയാണ് കലാപം ശമിച്ചത്. രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേയ്ക്കു വന്നുകൊണ്ടിരിക്കുകയാണെന്നും തെരഞ്ഞെടുപ്പിനു മുമ്പ് സമാധാനം പുനഃസ്ഥാപിക്കാനാണ് ഇടക്കാല സര്‍ക്കാര്‍ ശ്രമച്ചുകൊണ്ടിരിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം ജനുവരി 14ന് പ്രഖ്യാപിച്ചിരുന്ന അടിയന്തിരാവസ്ഥ ഇനിയൊരു അറിയിപ്പുണ്ടാകും വരെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.