എഡിറ്റര്‍
എഡിറ്റര്‍
സ്വാതന്ത്ര്യ ദിനത്തില്‍ ദല്‍ഹിയില്‍ സ്‌ഫോടനം നടത്തുമെന്ന് മുന്നറിയിപ്പ്
എഡിറ്റര്‍
Saturday 4th August 2012 3:58pm

ജയ്പൂര്‍: സ്വാതന്ത്ര്യദിനത്തില്‍ ദല്‍ഹിയില്‍ സ്‌ഫോടനം നടത്തുമെന്ന് ഇ-മെയില്‍ മുന്നറിയിപ്പ്. വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ജാഗ്രതാ നിര്‍ദേശം നല്‍കി.

Ads By Google

രാജസ്ഥാന്‍, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് വെള്ളിയാഴ്ച ഭീഷണി സന്ദേശം ലഭിച്ചത്. അജയ് കശ്യപ് എന്നയാളുടെ മെയിലില്‍ നിന്നാണ് മുന്നറിയിപ്പ് അയച്ചിരിക്കുന്നത്.

താന്‍ ബീഹാര്‍ സ്വദേശിയാണെന്നും ആഗസ്റ്റ് 15ന് ദല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടുണ്ടെന്നും അറിയിക്കുന്നതാണ് സന്ദേശം. സ്‌ഫോടനം നടത്താനുദ്ദേശിക്കുന്നയാളിന്റെ വിശദാംശങ്ങളും മെയിലില്‍ നല്‍കിയിട്ടുണ്ട്.

ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement