എഡിറ്റര്‍
എഡിറ്റര്‍
വി.എസിന് സി.പി.ഐ.എം നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കണം: ആഗസ്തി
എഡിറ്റര്‍
Monday 26th March 2012 5:30am

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സി.പി.ഐ.എം നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ഇ.എം ആഗസ്തി. വി.എസ്. സ്വന്തം പാര്‍ട്ടിക്കും സമൂഹത്തിനും ബാധ്യതയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഐ കുമളി മണ്ഡലം കമ്മിറ്റിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആഗസ്തി.

പിറവം തെരഞ്ഞെടുപ്പില്‍ മദ്യം ഒഴുക്കിയെന്ന പിണറായിയുടെ ആരോപണം വോട്ടര്‍മാരെ അവഹേളിക്കുന്നതിന് തുല്യമാണ്-ആഗസ്തി കുറ്റപ്പെടുത്തി.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണ്. ഇതിന്റെ ക്രെഡിറ്റ് ഇല്ലാതാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News in English

Advertisement