എല്‍സമ്മ എന്ന ആണ്‍കുട്ടി വരുന്നു. എന്നും പുതുമകള്‍ മലയാളിക്ക് സമ്മാനിച്ച ലാല്‍ജോസ് സിനിമയാണ് എല്‍സമ്മ എന്ന പെണ്‍കുട്ടി. എല്ലാം വ്യത്യസ്തമാക്കുന്ന ലാല്‍ജോസ് ഇത്തവണ പോസ്റ്ററിലും ട്രെയിലറിലും ഔദ്യാഗിക വെബ് സൈറ്റിലും വരെ പുതുമകൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

കാവ്യ മാധവന്‍, സംവൃത സുനില്‍, അര്‍ച്ചന കവി തുടങ്ങിയ മലയാളത്തിന്‍റെ പ്രീയപ്പെട്ട നടിമാരെ സമ്മാനിച്ച ലാല്‍ജോസ്‌ എല്‍സമ്മയിലും ഒരു പുതുമുഖത്തെ പരിചയപ്പെടുത്തുന്നു. അന്നാ അഗസ്റ്റിന്‍. നടന്‍ അഗസ്റ്റിന്‍റെ മകളാണ് അന്ന.

ലാലുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘എല്‍‌സമ്മ എന്ന ആണ്‍‌കുട്ടി’യുടെ പേരില്‍ തുടങ്ങുകയാണ് പുതുമ. സെപ്റ്റംബര്‍ ഒമ്പതിന് റംസാന്‍ റിലീസാണ് എല്‍‌സമ്മ എന്ന ആണ്‍കുട്ടി. ഓണം ദിനം മുതലാണ് ‘എല്‍‌സമ്മ’യുടെ പോസ്റ്ററുകള്‍ കേരളമെമ്പാടും പതിച്ചുതുടങ്ങിയത്.

‘100 തരം സ്വഭാവക്കാരെ നേരിടാനുള്ള തന്ത്രങ്ങളുമായ്….’ എന്നാണ് ആനിന്‍റെ ചിത്രങ്ങളുമായി പുറത്തിറക്കിയിരിക്കുന്ന പോസ്റ്ററുകളുടെ ക്യാച്ച് സെന്‍റന്‍സ്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ഉള്‍പ്പെട്ട പോസ്റ്ററിന്‍റെ തലവാചകം ഇങ്ങനെയാണ് – ‘100% കറതീര്‍ന്ന സ്നേഹവുമായ്…’

സിനിമയുടെ ട്രെയിലറും പോസ്റ്റര്‍ പോലെ വ്യത്യസ്തവും പുതുമനിറഞ്ഞതുമാണ്. ഷോട്ടുകള്‍ ഉപയോഗിക്കാതെ വിഷ്വലൈസ് ചെയ്തിരിക്കുന്ന ഈ ട്രയിലറില്‍ പ്രധാന കഥാപാത്രങ്ങള്‍ കടന്നുവരുന്നു. സെപ്തംബര്‍ 9 നാണ് എല്‍സ്സമ്മ എന്ന ആണ്‍കുട്ടി തിയേറ്ററുകളില്‍ എത്തുന്നത്.