ലണ്ടന്‍: ഇന്ത്യയുടെ സാംസ്‌ക്കാരിക വാര്‍ഷികാചരണത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയ ഇന്ത്യന്‍ സംഘത്തിലെ താരപരിവേഷകരില്‍ രണ്ടുപേരായിരുന്നു സുരേഷ് ഗോപിയും കമല്‍ഹാസനും.


Dont Miss ഇന്ത്യയിലെ രണ്ടുരണ്ടരക്കോടി സന്യാസിമാര്‍ക്ക് സ്മാരകം പണിയാന്‍ പോലും ഭൂമിയില്ല: മുസ്‌ലീങ്ങള്‍ ശവദാഹം നടത്തിയാല്‍ മതിയെന്ന് സാക്ഷി മഹാരാജ് 


അരുണ്‍ ജെയ്റ്റിലിയുടെ നേതൃത്വത്തില്‍ പ്രേത്യക ക്ഷണിതാക്കളായി എത്തിയ ഇരുവരും എലിസബത്ത് രാഞ്ജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചക്കിടെ സുരേഷ് ഗോപിയണിഞ്ഞ കോട്ടിനെ പ്രശംസിച്ച് എലിബസബത്ത് രാഞ്ജി എത്തി എന്നതാണ് പുതിയ വാര്‍ത്ത.

താങ്കളുടെ കോട്ട് നന്നായിരിക്കുന്നുവെന്നും താങ്കള്‍ ഏത് മണ്ഡലത്തില്‍ നിന്നാണെന്നുമായിരുന്നു എലിസബത്ത് രാജ്ഞിയുടെ ചോദ്യം. സിനിമാ നടനാണെന്ന പരിഗണനയില്‍ പ്രധാനമന്ത്രി പ്രത്യേകം അനുവദിച്ചതാണെന്ന് പറഞ്ഞപ്പോള്‍ സെനറ്റംഗമാണല്ലേ എന്നായിരുന്നു രാജ്ഞിയുടെ മറുപടി.