Administrator
Administrator
എലിസബത്ത് താടിക്കാരന്‍ മിസ് കേരള 2011
Administrator
Sunday 9th October 2011 12:37am

MISS-KERALA-2011

കൊച്ചി: മിസ് കേരള 2011-ായി എലിസബത്ത് താടിക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണര്‍ അപ്പായി ശ്രുതി നായരേയും സെക്കന്റ് റണ്ണര്‍ അപ്പായി മരിയ ജോണിനേയും തെരഞ്ഞെടുത്തു. കൊച്ചി ലേ മെരിഡിയന്‍ ഹോട്ടലില്‍ നടന്ന ഫൈനല്‍ റൗണ്ടില്‍ അണിനിരന്ന 20 സുന്ദരികളെ സുന്ദരികളെ പിന്തള്ളിയാണ് കൊച്ചി സ്വദേശിയായ എലിസബത്ത് താടിക്കാരന്‍ കേരളത്തിന്റെ സൗന്ദര്യറാണിയായത്.

മത്സരത്തിലെ ഫസ്റ്റ് റണ്ണര്‍അപ്പായ ശ്രുതി നായരും കൊച്ചി സ്വദേശിയാണ്. സെക്കന്റ് റണ്ണര്‍ അപ്പായി തെരഞ്ഞെടുക്കപ്പെട്ട മരിയ ജോണ്‍ പുനെയില്‍ നിന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മറ്റുള്ള സുന്ദരികള്‍ എത്തിച്ചേര്‍ന്നത്. ശിഖ സന്തോഷ് കുമാറും പൂജ അയ്യരും കോഴിക്കോട് സ്വദേശികളാണ്. ജെസ്‌ന കുഞ്ഞി കണ്ണോത്ത് മുംബൈയില്‍ നിന്നാണെങ്കില്‍ കസ്തൂരി കൃഷ്ണന്‍, പ്രതിഭ പ്രേംനാഥ്, സഞ്ജന കുമാര്‍, റിച സുധീര്‍ ചന്ദ്രന്‍ എന്നിവര്‍ ദുബായില്‍ നിന്നുള്ളവരാണ്. ശ്രീലക്ഷ്മി പിള്ളയും നികിത നായരും ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാ മത്സരത്തിനെത്തിയത്. വിദ്യ നായര്‍, രൂപിക രാംനാഥ്, നിമിഷ ശിവറാം എന്നിവര്‍ ഐ.ടി നഗരമായ ബംഗലൂരുവില്‍ നിന്നുള്ളവരാണ്. നികിത സി.സി, എസ്. തൃപ്തി എന്നിവര്‍ തിരുവനന്തപുരത്തു നിന്നും അനീഷ ഉമ്മര്‍ മലപ്പുറത്തു നിന്നുമാണ്. കൊച്ചി സ്വദേശിയായ മെറിന്‍ ബാബുവും പത്തനംതിട്ട സ്വദേശിയായ ജസ്റ്റിന മാത്യു എന്നിവരായിരുന്നു മറ്റു ഫൈനലിസ്റ്റുകള്‍.

Elizabeth Thadikkaran is Miss Kerala 2011

Advertisement