ന്യൂയോര്‍ക്ക്: വിഖ്യാത ഹോളിവുഡ് താരം എലിസബത്ത് ടെയ്‌ലര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ടെയ്‌ലര്‍ക്ക് രണ്ട് തവണ ഓസ്‌കാര്‍ അവാര്‍ഡും നാല് തവണ തുടര്‍ച്ചയായി ഓസ്‌കര്‍ നോമിനേഷനും ലഭിച്ചിട്ടുണ്ട്.

20ാം നൂറ്റാണ്ടിലെ മികച്ച സിനമാതാരമായി പരിഗണിക്കപ്പെടുന്ന ടെയ്‌ലറെ ഹോളിവുഡിന്റെ സൗന്ദര്യമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു അവര്‍. നാഷണല്‍ വെല്‍വെറ്റ്, ക്ലിയോപാട്ര ഏന്‍ഡ് വൂ എഫ്രൈഡ് ഓഫ് വിര്‍ജീനിയ വൂള്‍പ് തുടങ്ങിയവ അവര്‍ അഭിനയിച്ച മികച്ച ചിത്രങ്ങളാണ്.