എഡിറ്റര്‍
എഡിറ്റര്‍
പാക് കോടതിയില്‍ അജ്ഞാതരുടെ വെടിവെപ്പ്: ജഡ്ജ് ഉള്‍പ്പെടെ പതിനൊന്ന് മരണം
എഡിറ്റര്‍
Monday 3rd March 2014 12:48pm

pak-court

ഇസ്ലമാബാദ്: പാകിസ്ഥാന്‍ തലസ്ഥാന നഗരി ഇസ്ലമാബാദിലെ കോടതിയിലേക്ക് അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ജഡ്ജ് ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.

വെടിവെപ്പില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് റഫാഖത്ത് അവാന്‍ കൊല്ലപ്പെട്ടു.

ഇസ്ലമാബാദിലെ എഫ്8 മേഖലയിലെ കോടതിയിലാണ് ആക്രമണം നടന്നത്.

കോടതി നടപടികള്‍ ആരംഭിച്ച് ഒരു കേസിലെ പ്രതിയെ കൊണ്ടുവന്നപ്പോള്‍ ഇയാളെ ബലമായി രക്ഷപ്പെടുത്താന്‍ ഏതാനും പേര്‍ ശ്രമിച്ചതായി പറയുന്നു.

ഇവരെ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ചാവേറുകള്‍ കോടതിയിലേക്ക് പാഞ്ഞു കയറി പൊട്ടിത്തെറിക്കുകയായിരുന്നു.

തുടര്‍ന്ന് അക്രമികര്‍ തലങ്ങും വിലങ്ങും വെടിവെപ്പ് നടത്തുകയും ചെയ്തു. അഭിഭാഷകര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

Advertisement