ന്യൂദല്‍ഹി: ആനയെ ദേശിയ പൈതൃക മൃഗമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു. അതോടെ ആനകളുടെ സംരക്ഷണത്തിന് കൂടുതല്‍ നടപടികള്‍ വരും. ഒക്‌ടോബര്‍ 13 ന് ചേര്‍ന്ന നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫ് യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് ആനയെ പൈതൃക മൃഗമായി പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ പുരാത ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ആനക്ക് കടുവക്ക് നല്‍കുന്ന പ്രധാന്യം തന്നെ നല്‍കണമെന്ന് വിജ്ഞാപനം പുറത്തിറക്കി മന്ത്രി ജയറാം രമേശ് പറഞ്ഞു. രാജ്യത്ത് 25,000 ഓളം ആനകളുണ്ടെന്നാണ് കണക്ക്. ഇതില്‍ 3,500 ഓളം എണ്ണം ബന്ധനാവസ്ഥയിലാണ്. ഏഷ്യയിലെ 60 ശതമാനത്തോളം ആനകളും ഇന്ത്യയിലാണ്.