കഴിഞ്ഞ വര്‍ഷത്തെ ഉത്സവസീസണില്‍ ബലിയര്‍പ്പിക്കപ്പെട്ടത് മുപ്പതോളം പേര്‍. നൂറുകണക്കിനുപേര്‍ക്ക് പരിക്ക്. എല്ലാവര്‍ഷവും ഇതാവര്‍ക്കിക്കുന്നു. മരിച്ചവരില്‍ ആനയുടമകളോ ആനകോണ്‍ട്രാക്ടര്‍മാരോ ദേവസ്വം അധികൃതരോ വനംവകുപ്പ് ഉദ്യോഗസ്ഥരോ ഇല്ല. ആനച്ചോറ് കൊലച്ചോറ് എന്ന് പഴമൊഴിഴിയെ അന്വര്‍ത്ഥമാക്കി എതാനും പാപ്പാന്മാരും പിന്നെ കുറെ ഉത്സവപ്രേമികളും ആനക്കമ്പക്കാരും. ഐ. ഗോപിനാഥ് എഴുതുന്നു.


Subscribe Us:

എസ്സേയ്‌സ് /ഐ. ഗോപിനാഥ്

ഉത്സവകാലം ആരംഭിച്ചു. ആനകലിയും. പെരുമ്പാവൂരില്‍ തൈപ്പൂയ കാവടിയാഘോഷത്തില്‍ ആനയിടഞ്ഞ് മരിച്ചത് മൂന്നു സ്ത്രീകള്‍. ഇടഞ്ഞത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തലയെടുപ്പിന്റെ പേരില്‍ പേരെടുത്ത ആന.

Ads By Google

സ്വന്തമായി ഫാന്‍സ് അസോസിയേഷനുണ്ട് ഈ ആനക്ക്. എന്നാല്‍ സത്യമെന്താണ്? ഒരു കണ്ണിനു കാഴ്ചയില്ല. മദപ്പാട് പൂര്‍ണ്ണമായി മാറിയിരുന്നില്ല. ഇതിനുമുമ്പും ഇടഞ്ഞ് പലരേയും കൊന്നിട്ടുണ്ട്.

നീതീന്യായവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു നാട്ടിലാണെങ്കില്‍ ഒരിക്കലും എഴുന്നള്ളിക്കാന്‍ കഴിയാത്ത ആന. മറ്റൊരാന കുത്തിയതാണത്രെ അപകടത്തിനു കാരണം. ഉത്സവത്തിനു ആനകളെ നിര്‍ത്തുമ്പോള്‍ അഞ്ചൂമീറ്റര്‍ അകലം വേണമെന്ന നിയമം പരിപാലിച്ചോ എന്ന ചോദ്യത്തിനു മറുപടിയെവിടെ?

അതിനേക്കാള്‍ രസകരമായ മറ്റൊ കാരണമാണ് ഫാന്‍സുകാര്‍ കണ്ടുപിടിച്ചിരിക്കുന്നത്. തന്നേക്കാള്‍ ഉയരം കുറഞ്ഞ മറ്റൊരാനയുടെ പുറത്ത് തിടമ്പ് എഴുന്നള്ളിച്ചപ്പോള്‍ രാമചന്ദ്രനു ദേഷ്യം വന്നതാണത്രെ.

കഴിഞ്ഞ വര്‍ഷത്തെ ഉത്സവസീസണില്‍ ബലിയര്‍പ്പിക്കപ്പെട്ടത് മുപ്പതോളം പേര്‍. നൂറുകണക്കിനുപേര്‍ക്ക് പരിക്ക്. എല്ലാവര്‍ഷവും ഇതാവര്‍ക്കിക്കുന്നു. മരിച്ചവരില്‍ ആനയുടമകളോ ആനകോണ്‍ട്രാക്ടര്‍മാരോ ദേവസ്വം അധികൃതരോ വനംവകുപ്പ് ഉദ്യോഗസ്ഥരോ ഇല്ല. ആനച്ചോറ് കൊലച്ചോറ് എന്ന് പഴമൊഴിഴിയെ അന്വര്‍ത്ഥമാക്കി എതാനും പാപ്പാന്മാരും പിന്നെ കുറെ ഉത്സവപ്രേമികളും ആനക്കമ്പക്കാരും.

തമിഴ്‌നാട്ടില്‍ നടക്കുന്ന കാളപ്പോരിനെ പ്രാകൃതമായി വിശേഷിപ്പിക്കാന്‍ നമുക്കെന്തവകാശം? രണ്ടിടത്തും നടക്കുന്നത് ബലികള്‍ തന്നെ.

എന്തുകൊണ്ട് ആനകള്‍ ഇങ്ങനെ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ആനകള്‍ക്കെന്തു സംഭവിച്ചു? സംഭവിച്ചത് മിണ്ടാപ്രാണികളായ ഗജവീരന്മാര്‍ക്കല്ല. ആനയെ സ്‌നേഹിക്കുന്നു എന്ന് ഊറ്റം കൊള്ളുന്ന നമുക്കാണ്.

ഒരൊറ്റ ഉദാഹരണം. നാലുവര്‍ഷം മുമ്പ് സംഭവിച്ചത്. ആനയുമായി തൃശൂരില്‍ ചേര്‍പ്പ് ഭാഗത്തുനിന്ന് വന്നിരുന്ന പാപ്പാന് പെരുമ്പിളിശ്ശേരിയിലെ ബാറുകണ്ടപ്പോള്‍ രണ്ടെണ്ണമടിക്കണമെന്നു തോന്നി. ആനയെ ബാറിനു മുന്നില്‍ നിര്‍ത്തി ഇപ്പോള്‍ വരാമെന്നു പറഞ്ഞ് പുള്ളി അകത്തുപോയി.

അടിസ്ഥാനപരമായി ആന കാട്ടുമൃഗം. എത്രശ്രമിച്ചാലും അതിനെ പൂര്‍ണ്ണമായി മെരുക്കാനാവില്ല.

അതിനിടെ ബാറില്‍നിന്നിറങ്ങി വരുന്നവര്‍ ആനയെ തൊട്ടും തടവിയും പൊയ്‌ക്കൊണ്ടിരുന്നു. ആന എല്ലാം ക്ഷമിച്ചു. കുറെ കഴിഞ്ഞ് ഫിറ്റായ പാപ്പാനെത്തി ആനയെ ഉറക്കെ തട്ടി പോകാമെന്നു പറഞ്ഞു.

എന്നാല്‍ ഫിറ്റായ പാപ്പാനു ഒരു തെറ്റുപറ്റി. സാധാരണ ആനയുടെ വലതുവശത്തു തട്ടുന്ന പാപ്പാന്‍ ഇത്തവണ ഇടതുവശത്താണ് തട്ടിയത്. അതു പാപ്പാനല്ല എന്നു ധരിച്ച ആന ചുരുട്ടിയെടുത്ത് വലിച്ചെറിഞ്ഞു.

ബാറിന്റെ മതിലിലിടിച്ച പാപ്പാന്റെ അരയില്‍ തിരുകിയ മദ്യകുപ്പി പൊട്ടി ചില്ല് ശരീരത്തില്‍ തുളഞ്ഞുകയറി. അവിടെ തന്നെ അയാള്‍ മരിച്ചുവീണു. തെറ്റുമനസ്സിലായ ആന അവിടെതന്നെ നിന്നു കണ്ണീര്‍ വാര്‍ത്തു.

അടിസ്ഥാനപരമായി ആന കാട്ടുമൃഗം. എത്രശ്രമിച്ചാലും അതിനെ പൂര്‍ണ്ണമായി മെരുക്കാനാവില്ല. അതെല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ആനകളെ മെരുക്കാനും അക്രമാസക്തി കുറക്കാനും വേണ്ടി ചെയ്യുന്ന ക്രൂരതകള്‍ എത്ര.

കണ്ണിന്റെ കാഴ്ചശക്തി കളയുന്നതുവരെയെത്തും ഈ ക്രൂരത. മത്തങ്ങക്കുരുക്കള്‍ കൊണ്ട് കണ്ണില്‍ കിഴി കെട്ടിയാണ് കാഴ്ച കളയുക. മിക്കവാറും വലതുകണ്ണിന്റെ കാഴ്ചയാണ് കളയുക. റോഡിലൂടെ കൊണ്ടുപോകുമ്പോള്‍ വാഹനങ്ങളെ കണ്ട് അക്രമാസക്തനാകാതിരിക്കാനാണത്രെ അത്.

കേരളത്തിലെ 69 ഓളം നാട്ടാനകള്‍ക്ക് കണ്ണിനു കാഴ്ചയില്ല. പാപ്പാന്മാര്‍ മിക്കവാറും നടക്കുക വലതുഭാഗത്താണ്. പാപ്പാനെ സൂത്രത്തില്‍ മാറ്റാനും അതുമൂലം കഴിയും.

ആനയുടെ ഉയരമാണ് ഏറ്റവും വലിയ അഭിമാനപ്രശ്‌നമെന്ന ധാരണയില്‍ നടത്തുന്ന പീഡനങ്ങള്‍ നിരവധി. കത്തികെട്ടിവെച്ച വടികൊണ്ട് മസ്തകത്തില്‍ കുത്തിയാണ് നേരത്തെ പാപ്പാന്മാര്‍ ആനകളെ കുത്തിപൊക്കിയിരുന്നത്.

അതിനായി പാപ്പാനു ആവശ്യത്തിനു മദ്യം വാങ്ങികൊടുക്കാന്‍ ഉത്സവകമ്മിറ്റിക്കാരടക്കം നിരവധി പേരുണ്ട്. ഈ വിഷയം പരസ്യമായതിനെ തുടര്‍ന്ന് ഇപ്പോള്‍ പാപ്പാന്മാര്‍ ചെയ്യുന്നത് ചെരിപ്പിനടയില്‍ ആണി വെച്ച് ആനയുടെ കാലില്‍ ചവിട്ടുകയാണ്.

അവസാനമിതാ വനം വകുപ്പുതന്നെ പ്രശ്‌നം പരിഹരിച്ചു. ആനകളുടെ ഡാറ്റാ ബുക്ക് തയ്യാറാക്കി അതില്‍ ഉയരം രേഖപ്പെടുത്തി. ആനപ്രേമികളെന്നവകാശപ്പെടുന്നവരുടെ നീറുന്ന പ്രശ്‌നം പരിഹരിച്ചു.

എങ്കിലും പാപ്പാന്മാര്‍ക്കുള്ള മദ്യത്തിനു കുറവില്ല എന്നത് വേറെ കാര്യം. കഴിഞ്ഞ തവണ തൃപ്രയാര്‍ ഉത്സവവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ ഫിറ്റായ പാപ്പാന്‍ കുഴഞ്ഞുവീണ് വഴിയില്‍ കിടന്നുറങ്ങി.

പാപ്പാനില്ലാതെ ആന വരുമോ? അവസാനം വേറെ ആനയെ എഴുന്നള്ളിച്ചു. തൃശൂര്‍ പൂരത്തിനാകട്ടെ പാപ്പാന്മാരെ ഊതിച്ചു മദ്യപരിശോധന നടത്താന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.

വലിയ പ്രശ്‌നങ്ങളില്ലാതെയായിരുന്നു കേരളത്തിലെ ഉത്സവ സീസണ്‍ കടന്നു പോയിരുന്നത്. ആനയെ ഉപയോഗിച്ചുള്ള ധനസമ്പാദനം അന്ന് മുഖ്യ അജണ്ടയായിരുന്നില്ല. അപ്പോഴാണ് 1989മുതല്‍ തേക്കിന്‍കാട് മൈതാനിയില്‍ 100 ആനകളെ അണിനിരത്തി ഗജമേള ആരംഭിച്ചത്.

അടുത്ത പേജില്‍ തുടരുന്നു