Categories

ആന­യെ പൈതൃ­ക മൃ­ഗ­മാ­യി പ്ര­ഖ്യാ­പി­ക്കാന്‍ തീ­രു­മാ­നം

ന്യൂദല്‍ഹി: ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാ­പി­ക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാ­ല­യ­ത്തി­ന്റെ തീരുമാനം. 1992 ല്‍ രൂപീകരിച്ച പ്രോജക്ട് എലഫന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാ­ണ് തീ­രു­മാ­നം.

ഇ­തി­ന്റെ ഭാ­ഗ­മാ­യി വിനോ­ദ­ത്തിനും വാ­ണി­ജ്യ ആ­വ­ശ്യ­ത്തിനും ആനകളെ ഉപയോഗിക്കുന്നത് ഘട്ടം ഘട്ടമായി നിരോധിക്കും. തിരു­നെല്ലി ബ്രഹ്മഗിരി ആനത്താരകള്‍ ഉള്‍പ്പെടെ ഇരുപത്തിയേഴ് ആനത്താരകളെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. ആനസംരക്ഷണത്തിന് അതോറിറ്റി രൂപീക­രി­ക്കാനും നിര്‍­ദേ­ശി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.