ഈരാറ്റുപേട്ട: പള്ളിയില്‍ വെച്ച് ആനയെ മാമോദിസ മുക്കിയതായി ആക്ഷേപം. പ്രസിദ്ധമായ കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ പള്ളിയിലാണ് വൈദികന്‍ ആനയെ മാമോദീസ മുക്കിയത്. സംഭവം വിവാദമായതോടെ വെള്ളം തളിക്കുക മാത്രമാണ് വൈദ്കന്‍ ചെയ്തതെന്ന് സഭയുടെ വിശദീകരണം.


Dont Miss മുഖ്യമന്ത്രിയെ മന്ദബുദ്ധികള്‍ ഉപദേശിക്കുന്നു എന്ന് പറഞ്ഞിട്ടില്ല; വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് പി. രാജു


പാപ്പാനൊപ്പം പള്ളിയിലെത്തിയ ആനയെ തിരുവസ്ത്രമണിഞ്ഞ വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സഭാ ചട്ടങ്ങള്‍ക്കും വേദപുസ്തകങ്ങള്‍ക്കുമെതിരായ ഈ സംഭവത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണുയരുന്നത്.

വാഹനങ്ങള്‍ വ്യഞ്ജരിക്കാറുണ്ടെങ്കിലും ഇതുവരെ ആനയെ മാമോദീസ മുക്കിയതായി കേട്ടിട്ടില്ല. അതേസമയം ആനയെ മാമോദീസ മുക്കിയതല്ല പ്രാര്‍ത്ഥനക്ക് കൊണ്ടുവന്നപ്പോള്‍ വെള്ളം തളിയ്ക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നുമാണ് വൈദികന്റെയും സഭയുടേയും വിശദീകരണം. എന്നാല്‍ നടന്നത് മാമോദീസയാണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.