ഇരിങ്ങാലക്കുട: തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞോടിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് വയസ്സുള്ള കുട്ടി മരിച്ചു. കോണോട്ട് യദുകൃഷ്ണയാണ് മരിച്ചത്. സംഭവത്തില്‍ പാപ്പാന്‍ ഉള്‍പ്പടെ 15ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂരിലെയും ഇരിങ്ങാലക്കുടയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

രാവിലെ ഒമ്പതരയോടെ ആറാട്ട് എഴുന്നള്ളിപ്പിനിടെയാണ് ആനകള്‍ ഇടഞ്ഞത്. മൂന്ന് ആനകളാണ് ക്ഷേത്രപരിസരത്ത് ഇടഞ്ഞോടി പരിഭ്രാന്തി പരത്തിയത്. പാലം മൂട്ടില്‍ കണ്ണന്‍ എന്ന ആന ആദ്യം ഇടഞ്ഞതിനെ തുടര്‍ന്നാണ് മറ്റുള്ള ആനകളും ഇടഞ്ഞത്. അര മണിക്കൂറിന് ശേഷം മൂന്ന് ആനകളെയും തളച്ചു.

 

 

 

 

 

Malayalam News

Kerala News in English