എഡിറ്റര്‍
എഡിറ്റര്‍
തൃശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു
എഡിറ്റര്‍
Wednesday 2nd May 2012 12:54pm


തൃശൂര്‍: തൃശൂരില്‍ പകല്‍പ്പൂരത്തിനിടെ തേക്കിന്‍ക്കാട്ട് മൈതാനിയില്‍ ഇടഞ്ഞ ആനയെ തളച്ചു. തൃശൂര്‍ പൂരത്തിന് സമാപനം കുറിക്കുന്ന ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങ് ആരംഭിക്കാനിരിക്കെയാണ് പാറമേക്കാവിന്റെ ആന ഇടഞ്ഞോടിയത്.

അരമണിക്കൂറോളം പൂരമ്പറമ്പില്‍ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ എലിഫന്റ് സ്‌കോര്‍ഡ് എത്തി തളയ്ക്കുകയായിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂല സ്ഥാനത്താണ് പകല്‍പൂരം നടന്നത്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ 15 വീതം ആനകളുടെ അകമ്പടിയിലാണ് പകല്‍പൂരത്തില്‍ അണിനിരന്നത്. പകല്‍വെടിക്കെട്ടുകഴിഞ്ഞ ‘അടുത്ത പൂരത്തിന് കാണാം’ വാക്കു പറഞ്ഞ്, ഉപചാരം ചൊല്ലി പിരിയുന്നതോടെയാണ് പൂരത്തിന് സമാപനമാകുക. ഈ ചടങ്ങിനെത്തിയ ആനയാണ് ഇടഞ്ഞത്.

ആന ഇടഞ്ഞതോടെ ജനങ്ങള്‍ ചിതറിയോടി. ഇടയുമ്പോള്‍ ആനയുടെ പുറത്ത് രണ്ട് പാപ്പാന്‍മാരുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് പരിക്കില്ല.

ആനയെ ഭയന്ന് ഓടുന്നതിനിടയില്‍ തെന്നി വീണ് പൂരംകാണാനെത്തിയവരില്‍ ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ കൂടുതലും കുട്ടികളാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.

Malayalam News

Kerala News in English

Advertisement