കല്പറ്റ: വയനാട്ടില്‍ കാട്ടാനകള്‍ ഏക്കര്‍ കണക്കിന് കൃഷി നശിപ്പിച്ചു. വയനാട്ടിലെ പൊഴുതനയിലാണ് കാട്ടാനകള്‍ കൃഷി നശിപ്പിച്ചത്.

പുലര്‍ച്ചെ 3 മണിയോടടുത്താണ് കാട്ടാനകളിറങ്ങിയത്. ജമ്മന്‍ കുഞ്ഞിമുഹമ്മദ്, ഇബ്രാഹിം മേച്ചേരി, ബഷീര്‍ തുടങ്ങയവരുടെ കൃഷിയിടങ്ങളാണ് ആനകള്‍ പരാക്രമം കാരണം നശിച്ചത്.

പൊഴുതന പഞ്ചായത്ത് ഓഫീസ് പരിസരത്തുള്ള വാഴ, കമുക്,പ്ലാവ് തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട്. നാലുമണിക്കുറോളം പ്രദേശത്ത് വിഹരിച്ച ആന പിന്നീട് കാട്ടിലേക്ക് മടങ്ങി. ഏതു നിമിഷവും ആനകളിറങ്ങിവരാമെന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. കല്പറ്റയില്‍ നിന്ന് വനംവകുപ്പധികൃതരും വൈത്തിരിപോലീസും സംഭവസ്ഥലത്തെത്തിയിരുന്നു.