എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും
എഡിറ്റര്‍
Friday 30th December 2016 8:47am

elecrt


റെയ്ച്ചൂര്‍ സബ്‌സ്റ്റേഷനിലും ഷോലാപൂര്‍ ഔറംഗാബാദ് 765 കെ.വി ലൈനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കാരണമാണ് നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു.


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പകല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാവിലെ 7മുതല്‍ വൈകീട്ട് 7വരെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. റെയ്ച്ചൂര്‍ സബ്‌സ്റ്റേഷനിലും ഷോലാപൂര്‍ ഔറംഗാബാദ് 765 കെ.വി ലൈനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കാരണമാണ് നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു.
കേരളത്തിലേക്ക് പുറത്ത് നിന്നും കൊണ്ട് വരുന്ന വൈദ്യുതിയില്‍ 676 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടാവുക. സംസ്ഥാനത്ത് നിലവില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 90ശതമാനവും പുറത്തു നിന്നു കൊണ്ടുവരുന്നതാണ്.

Advertisement