എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തും
എഡിറ്റര്‍
Monday 4th June 2012 11:01am

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കുന്നത് ഡിസംബര്‍ വരെ തുടരാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി.
വൈദ്യുതി വാങ്ങിയ ഇനത്തില്‍ കെ.എസ്.ഇ.ബിയ്ക്കുണ്ടായ 77.22 കോടി രൂപയുടെ അധികചെലവ് നികത്താനാണ് അടുത്ത ഡിസംബര്‍ വരെ സര്‍ചാര്‍ജ്ജ് വാങ്ങാന്‍ അനുമതി നല്‍കിയത്.

വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് അനുമതി നല്‍കിയത്. സെപ്തംബര്‍ വരെ ചാര്‍ജ് ഈടാക്കാനായിരുന്നു നേരത്തെ അനുമതി നല്‍കിയത്. യൂണിറ്റിന് 20 പൈസ നിരക്കിലാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്. വൈദ്യുതി സര്‍ചാര്‍ജ്ജ്

പ്രതിമാസം 120 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement