തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂടും. യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ് ഈടാക്കാനാണ് പുതിയ തീരുമാനം. അടുത്തയാഴ്ച ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കുന്നതോടെ സര്‍ചാര്‍ജ് ഈടാക്കിതുടങ്ങും. അഞ്ച് മാസത്തേക്കാണ് സര്‍ചാര്‍ജ് ഈടാക്കുക. സര്‍ചാര്‍ജ് ഈടാക്കാനുള്ള കെ. എസ്. ഇ. ബിയുടെ നിര്‍ദ്ദേശത്തിന് റെഗുലേറ്ററി കമ്മറ്റി അംഗീകാരം നല്‍കുകയായിരുന്നു.

കൂടിയവിലക്ക് വൈദ്യുതിവാങ്ങിയത് മൂലമുള്ള അധികബാധ്യത നികത്താനാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്. 2010 ഒക്ടോബര്‍-ഡിസംബര്‍, 2011 ജൂണ്‍-മാര്‍ച്ച് മാസങ്ങളിലായി കൂടിയ വിലക്ക് വൈദ്യുതി വാങ്ങിയതിനാല്‍ 192 കോടി രൂപയുടെ അധികബാധ്യതയുണ്ടായിയെന്നാണ് കെ എസ് ഇ ബി കണ്ടെത്തിയത്.

എല്ലാത്തരം ഉപഭോക്താക്കളില്‍നിന്നും സര്‍ചാര്‍ജ് ഈടാക്കാനാണ് നീക്കം. അതേസമയം നിയമസഭാസമ്മേളനം നടക്കുന്നത് കൊണ്ടാണ് ഈയാഴ്ച പുതിയനിരക്ക് നടപ്പില്‍വരുത്താതെന്ന് പറഞ്ഞ് കേള്‍ക്കുന്നു.