ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിനായി വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചു. മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന അപകടഭീഷണി നേരിടാനുള്ള അടിയന്തര മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ അറിയിച്ചിരുന്നു. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചും അധികജലം തുറന്നുവിട്ടും ജലനിരപ്പ് അടിയന്തരമായി കുറയ്ക്കാനാണു തീരുമാനം.

മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും സംഭവിക്കുന്നപക്ഷം അവിടെനിന്നുള്ള വെള്ളം ഇടുക്കിയിലേക്കാണ് ഒഴുകിയെത്തേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ വെള്ളംകൂടി ഉള്‍ക്കൊള്ളാനുള്ള സംഭരണശേഷി ഇടുക്കി ഡാമിനില്ല. 10 ടി.എം.സി വെള്ളമാണ് ഇടുക്കിയില്‍ ഇനി അധികമായി സംഭരിക്കാന്‍ സാധിക്കുന്നത്. എന്നാല്‍, മറ്റൊരു 10 ടി.എം.സി സംഭരണശേഷി കൂടി ഇടുക്കി ഡാമില്‍ സൃഷ്ടിക്കാനാണു തീരുമാനം. ഇത്രയും വെള്ളം ഇടുക്കി ഡാമില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിച്ചോ തുറന്നുവിട്ടോ ഒഴിവാക്കും.

Subscribe Us:

Malayalam News
Kerala News in English