ന്യൂദല്‍ഹി: കേന്ദ്രവൈദ്യുതി വിഹിതം പുനസ്ഥാപിച്ചതായി കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി.വേണുഗോപാല്‍. കേരളത്തിനുള്ള 150 മെഗാവാട്ട് വൈദ്യുതി വിഹിതമാണ് പുനസ്ഥാപിച്ചത്. താല്‍ച്ചര്‍, നെയ് വേലി താപവൈദ്യുത നിലയങ്ങളില്‍ നിന്നാണ് ഇവ ലഭ്യമാക്കുകയെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര നിലയമായ താല്‍ച്ചറില്‍ ഭാഗികമായി ഉത്പാദനം തുടങ്ങി. കേരളത്തിനുള്ള വൈദ്യുതി വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്രവൈദ്യുതി വിഹിതം പൂര്‍ണമായി പുനസ്ഥാപിച്ചുവോ എന്ന കാര്യം വേണുഗോപാല്‍ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 350 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്.