തിരുവനന്തപുരം: നിര്‍ഭാഗ്യവശാല്‍ വൈദ്യുതി ചാര്‍ജ് കൂട്ടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. എന്നാല്‍ ചാര്‍ജ് കൂട്ടുമോ കുറയ്ക്കുമോ എന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ചാര്‍ജ് കൂട്ടണമോ എന്ന കാര്യത്തില്‍ മന്ത്രിസഭയുമായി ആലോചിച്ചശേഷം സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.