കോഴിക്കോട്: ആറു ജില്ലകളില്‍ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും. പാലക്കാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണു ഇന്ന് ഞായര്‍ വൈദ്യുതി മുടങ്ങുക.

രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെയാണു വൈദ്യുതി മുടക്കമെന്ന് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ മാടക്കത്തറ 400 കെവി സബ് സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം.