തിരുവനന്തപുരം: അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളികാമറ വച്ച ഇലക്ട്രീഷന്‍ പോലീസ് പിടിയില്‍. ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന രഘുനാഥാണ് പിടിയിലായത്.

Ads By Google

Subscribe Us:

എട്ടുമാസം മുന്‍പ് വാട്ടര്‍ ഹീറ്റര്‍ ഘടിപ്പിക്കാന്‍ നടത്തിയ പണികള്‍ക്കിടെയാണ് ക്യാമറ സ്ഥാപിച്ചത്. സ്വന്തം വീടിന്റെ മേല്‍ക്കൂരയോട് ചേര്‍ത്ത് സ്ഥാപിച്ച വൈഫൈ സംവിധാനം ഉപയോഗിച്ച് അതിലൂടെ ദൃശ്യങ്ങള്‍ സ്വന്തം കംപ്യൂട്ടറില്‍ എത്തിക്കുകയായിരുന്നു.

പോലീസ് ഹൈടെക് സെല്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയില്‍ നിന്നു ഒളികാമറയും ഇയാളുടെ വീട്ടില്‍ നിന്നു കംപ്യൂട്ടറും പിടിച്ചെടുത്തു.

ഇയാള്‍ ഇലക്ട്രിക്കല്‍ പണികള്‍ ചെയ്ത പ്രദേശത്തെ മറ്റ് വീടുകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ടോയെന്നു സംശയമുണ്ട്. ക്യാമറയും കമ്പ്യൂട്ടറും ഹൈടെക് സെല്‍ പിടിച്ചെടുത്തു. കുടുതല്‍ അന്വേഷണം ആരംഭിച്ചു.