ആലപ്പുഴ:വൈദ്യുതിലൈനിലേക്ക് മരംമറിഞ്ഞുവീണ് ആലപ്പുഴയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ചെന്നൈ-ആലപ്പി, തിരുവനന്തപുരം-ഗോരഖ്പൂര്‍, ആലപ്പുഴ-കോട്ടയം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.

ആലപ്പുഴയ്ക്കും കുമ്പളയ്ക്കുമിടയിലാണ് മരം മറിഞ്ഞുവീണത്. മരംമുറിച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.