ലോസ് ഏഞ്ചല്‍സ്: ടാറ്റാ മോട്ടോര്‍സിന്റെ കീഴിലുള്ള ജഗ്വാര്‍ പുതിയ ഇലക്ട്രിക് കാര്‍ പുറത്തിറക്കി. മണിക്കൂറില്‍ 300 കി മീ വേഗതയില്‍ പറക്കുന്ന കാര്‍ ഒരുതവണ ചാര്‍ജ് ചെയ്താല്‍ 900 കി മീവരെ സഞ്ചരിക്കാം. എന്നാല്‍ ഇ-കാര്‍ വില്‍പ്പനക്കുള്ളതല്ല.

വാഹനനിര്‍മ്മാണ രംഗത്ത് 75 വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ജഗ്വാര്‍ ഇ-കാര്‍ നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുന്നത്. ഇ-കാര്‍ എന്ന സങ്കല്‍പ്പത്തിലെ എല്ലാ മേന്‍മകളും കമ്പനിയുടെ c-x75 ല്‍ ഉണ്ടാകുമെന്ന് കമ്പനിയുടെ ഇയാന്‍ കാലും പറഞ്ഞു.