Categories

മുഖ്യമന്ത്രിയുടെ പരാമര്‍ശം പെരുമാറ്റച്ചട്ട ലംഘനമല്ല

vs achuthanandanന്യൂദല്‍ഹി: മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരേ മുഖ്യമന്ത്രിയും എതിര്‍ സ്ഥാനാര്‍ഥിയുമായ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് കമ്മീഷന്‍ തീരുമാനമെടുത്തത്.

പരാമര്‍ശനത്തിനെതിരേ ലതിക സുഭാഷും പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കാണിച്ച് വി.എസും കമ്മീഷനു പരാതി നല്‍കിയിരുന്നു. എന്നാല്‍ വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം പുറത്തിറക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മലമ്പുഴയില്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ നടത്തിയ പ്രസിദ്ധ എന്ന് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. വി.എസ്. ദ്വയാര്‍ഥ പ്രയോഗം നടത്തി തന്നെ അവഹേളിച്ചുവെന്ന് കാണിച്ചാണ് ലതികാ സുഭാഷ്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോണ്‍ഗ്രസ് ഭാരവാഹി എന്നീ നിലയ്ക്കുള്ള പ്രസിദ്ധിയെക്കുറിച്ചാണ് താന്‍ ഉദ്ദേശിച്ചതെന്നും വി.എസ്. മറുപടി പറഞ്ഞിരുന്നു. തന്റെ പ്രസ്താവന ചില കേന്ദ്രങ്ങള്‍ വളച്ചൊടിച്ചതായി ആരോപിച്ചാണ് വി.എസ്. തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

One Response to “മുഖ്യമന്ത്രിയുടെ പരാമര്‍ശം പെരുമാറ്റച്ചട്ട ലംഘനമല്ല”

  1. k usman

    അങ്ങനെ u d f ന്റെ ഒരു കള്ളം കൂടി പൊളിഞ്ഞു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.