എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ ലീഗിന് രണ്ട് സീറ്റ്; എസ്.ജെ.ഡിയ്ക്കുള്ള സീറ്റിന് ഉറപ്പില്ല
എഡിറ്റര്‍
Saturday 1st March 2014 5:29pm

udfmeeting

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് യു.ഡി.എഫിന് സീറ്റ് വിഭജനം തലവേദനയാവുന്നു.

ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായപ്പോള്‍ ലീഗിന് രണ്ട് സീറ്റ് നല്‍കാമെന്ന ധാരണയായിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ എസ്.ജെ.ഡിയുമായി സീറ്റ് വിഭജനത്തില്‍ ധാരണയായില്ലെന്നാണ് അറിവ്.

വയനാട് സീറ്റിനായി എസ്.ജെ.ഡി ചര്‍ച്ചയില്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ എസ്.ജെ.ഡിയ്ക്ക് നല്‍കാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എസ്.ജെ.ഡി വടകര സീറ്റ് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ചും പിന്നീട് ചര്‍ച്ചയില്‍ തീരുമാനമായില്ല. ഹൈക്കമാന്റുമായി തീരുമാനിച്ച ശേഷം മാത്രമേ അന്തിമ നിലപാടിലെത്തൂവെന്നാണ് നേതാക്കളുടെ പക്ഷം.

അതേസമയം സീറ്റ് നല്‍കുന്നതിലെ ബുദ്ധിമുട്ട് എസ്.ജെ.ഡിയെ അറിയിച്ചുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.

പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍ഗോഡ്, ആലത്തൂര്‍ മണ്ഡലങ്ങളാണ് നിലവില്‍ എസ്.ജെ.ഡിയ്ക്ക് മുന്നണി വാഗ്ദാനം ചെയ്ത സീറ്റുകള്‍.

മാര്‍ച്ചില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് എസ്.ജെ.ഡിയ്ക്ക് നല്‍കാനും ലീഗിന് രണ്ട് സീറ്റ് നല്‍കാനുമാണ് ചര്‍ച്ചയുടെ അവസാന തീരുമാനങ്ങള്‍.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ യു.ഡി.എഫ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിയ്ക്കുമെന്നാണ് സൂചന.

പിന്നീട് ഈ സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്റിന് അയച്ചു കൊടുക്കും. ഹൈക്കമാന്റിന്റേതായിരിയ്ക്കും അന്തിമ തീരുമാനം.

Advertisement