എഡിറ്റര്‍
എഡിറ്റര്‍
മണിപ്പൂരില്‍ അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച്; ഇറോം ശര്‍മ്മിള പിന്നില്‍
എഡിറ്റര്‍
Saturday 11th March 2017 9:50am

ന്യൂദല്‍ഹി: ഉരുക്കു വനിത ഇറോം ശര്‍മ്മിള ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണിപ്പൂരില്‍ വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറിലേക്ക് കടന്നപ്പോള്‍ ഇറോം ശര്‍മ്മിള പിന്നില്‍. കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. കോണ്‍ഗ്രസ് ഏഴ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബി.ജെ.പി ഒന്‍പത് സീറ്റുകളില്‍ മുന്നേറുമ്പോള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് ഒരു സീറ്റിലും മുന്നേറുന്നുണ്ട്.

മൂന്നിടങ്ങളില്‍ സ്വതന്ത്രരാണ് മുന്നേറുന്നത്. മണിപ്പൂരില്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം ബി.ജെ.പി പ്രകടിപ്പിച്ചിരുന്നുവെങ്കിലും ആദ്യ മണിക്കൂറുകളില്‍ തന്നെ തിരിച്ചടി നേരിട്ടത് ബി.ജെ.പി ക്യാംപില്‍ ആശങ്ക പരത്തിയിട്ടുണ്ട്. ആകെയുള്ള 60 മണ്ഡലങ്ങളില്‍ 16 എണ്ണത്തിലെ ഫലസൂചനകളാണ് പുറത്തു വന്നിട്ടുള്ളത്.

2012-ല്‍ 47 സീറ്റായിരുന്നു കോണ്‍ഗ്രസ് മണിപ്പൂരില്‍ നേടിയത്. എന്‍.പി.എഫ് നാല്, തൃണമൂല്‍ അഞ്ച്, എന്‍.സി.പി ഒന്ന്, എ്ല്‍.ജെ.പി ഒന്ന് എന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികളുടെ അന്നത്തെ സീറ്റ് നില. ബി.ജെ.പിയ്ക്ക് ഒറ്റ സീറ്റു പോലും ഉണ്ടായിരുന്നില്ല.

Advertisement