ആലപ്പുഴ: ആലപ്പുഴയില്‍ യു.ഡി.എഫിന് വന്‍ തിരിച്ചടി. 9 മണ്ഡലങ്ങളില്‍ ഏഴും എല്‍.ഡി.എഫിനൊപ്പം നിന്നു. ചേര്‍ത്തലയില്‍ മത്സരിച്ച ജെ.എസ്.എസ് നേതാവ് ഗൗരിയമ്മയ്ക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. പ്രധാന എതിരാളിയായ സി.പി.ഐയുടെ പി തിലോത്തമന്‍ 18,315 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 67,818 വോട്ടുകളാണ് ഗൗരിയമ്മയ്ക്ക് നേടാനായത്.

ആലപ്പുഴയില്‍ മത്സരിച്ച മന്ത്രി തോമസ് ഐസക് 16,342 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 16,342 വോട്ടുകള്‍ നേടിയ ഐ.എന്‍.സിയുടെ അഡ്വ. പി.ജെ മാത്യുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

കുട്ടനാട്ടില്‍ എന്‍.സി.പിയുടെ തോമസ് ചാണ്ടി 60,010 വോട്ടുകള്‍ നേടി വിജയിച്ചു. പ്രധാന എതിരാളിയായിരുന്ന കേരള കോണ്‍ഗ്രസിന്റെ കെ.സി ജോസഫിനെക്കാള്‍ 7,971 വോട്ടുകള്‍ നേടിയാണ് തോമസ് ചാണ്ടി വിജയം കുറിച്ചത്.

മാവേലിക്കരയില്‍ സി.പി.ഐ.എമ്മിന്റെ ആര്‍ രാജേഷ് 5149 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജെ.എസ്.എസിന്റെ കെ.കെ ഷാജുവിനെയാണ് പരാജയപ്പെടുത്തിയത്. കായം കുളത്ത് സി.കെ ശിവദാസന്‍ ഐ.എന്‍.സിയുടെ എം.മുരളിയെ 1,315 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചെങ്ങന്നൂരില്‍ 12,500 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.