തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടപ്പിന്റെ അനുഭവപാഠം ഉള്‍ക്കൊണ്ട് കേരളത്തിന്റെ പൊതു താത്പര്യം സംരക്ഷിക്കാനും ജനഹിതം നടപ്പാക്കാനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പവലോകന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തിന് ഇടതുമുന്നണിയോടുണ്ടായ അവിശ്വാസം തോല്‍വിക്കുകാരണമായി. ന്യൂനപക്ഷം മുഴുവനും എല്‍.ഡി.എഫിനെതിരായി എന്നുപറയാനാവില്ല. മലപ്പുറത്ത് ലീഗ് മുസ് ലീം വികാരം ഉയര്‍ത്താന്‍ ലീഗിന് സാധിച്ചു. എന്നാല്‍ കേരളിത്തിലൊട്ടാകെ ആ സ്ഥിതിയുണ്ടായിട്ടില്ല. റോഡുകളുടെ അറ്റകുറ്റപണി വൈകിയതും ജനങ്ങളുടെ മനസ്സില്‍ അതൃപ്തിയുണ്ടാക്കി. കൂടാതെ എല്ലായ്‌പ്പോഴും ഇടതുമുന്നണിയോടൊപ്പമുണ്ടായിരുന്ന ഇടത്തരം വിഭാഗം ഈ തിരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായില്ല. ഇതും പരാജയത്തിനുകാരണമായി.

Subscribe Us:

മാധ്യമങ്ങള്‍ ഇടതുമുന്നണിയ്‌ക്കെതിരായി പ്രവര്‍ത്തിച്ചു. മാധ്യമങ്ങളുടെ ബോധപൂര്‍വമായ ഒരു ശ്രമം ഇതിനുപിന്നിലുണ്ടായിട്ടുണ്ട്.ഇത് ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്നതരത്തിലായിരുന്നു. എന്നാല്‍ ഭരണവിരുദ്ധ വികാരം ഈ തിരഞ്ഞെടുപ്പിലുണ്ടായിട്ടുള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.