തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് വന്‍ വിജയം. എല്‍.ഡി.എഫ് കുത്തകയായിരുന്ന തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ചരിത്രവിജയമാണ് യു.ഡി.എഫ് നേടിയിരിക്കുന്നത്.

ആകെ 55 സീറ്റുകളാണ് തൃശ്ശൂരില്‍ ഉള്ളത്. അതില്‍ 37 സീറ്റുകളില്‍ വിജയിച്ചാണ് യു.ഡി.എഫ് ചരിത്രം കുറിച്ചത്. പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ് എല്‍.ഡി.എഫ് നേടിയത്. രണ്ടു സീറ്റുകളില്‍ ബി.ജെ. പി വിജയിച്ചു.