Categories

ഗ്രാമപഞ്ചായത്തുകളിലേത് കനത്ത തോല്‍വി- പിണറായി വിജയന്‍

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്നണിക്കേറ്റ പരാജയം അംഗീകരിക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഗ്രാമപഞ്ചായത്തുകളില്‍ ഇത്രവലിയ പരാജയം ഉണ്ടായിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം മാറ്റാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിലയിടങ്ങളില്‍ വിമതശല്യം നേരിട്ടിരുന്നു. പാര്‍ട്ടിയുടെ വിശ്വാസ്യതയേയും കെട്ടുറപ്പിനേയും ബാധിക്കുന്ന കാര്യമായി ഇതിനെ കാണുന്നു. വോട്ടെടുപ്പിന് ശേഷം പ്രവര്‍ത്തകര്‍ക്കുണ്ടായ അമിതവിശ്വാസം ദോഷകരമായി. അത് ചിലയിടങ്ങളില്‍ പ്രവര്‍ത്തകരും ജനങ്ങളുമായുള്ള ബന്ധം കുറയാന്‍ ഇടയാക്കി.  മുന്നുദിവസമായി നടന്ന സംസ്ഥാന കമ്മിറ്റിയോഗതീരുമാനങ്ങളറിയിച്ചുകൊണ്ട് തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കുന്നതിനുവേണ്ടി ഒരു വിഭാഗം മാധ്യമങ്ങളും പ്രവര്‍ത്തിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കി. പഞ്ചായത്തുകളിലുണ്ടായ അഴിമതിയും മറ്റും ജനങ്ങളെ പ്രകോപിപ്പിച്ചു.

ഗവണ്‍മെന്റിന്റെ ഭരണനേട്ടങ്ങളെ ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ റോഡുകള്‍ നന്നാക്കുന്നതുപോലുള്ള കാര്യങ്ങളില്‍ സ്വകരിച്ച നിലപാട്‌   ജനങ്ങളില്‍ നീരസമുണ്ടാക്കി. ജനങ്ങളുടെ അതൃപ്തിയ്ക്കിടയാക്കിയ ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും.

സര്‍ക്കാരിന്റെ ചില നടപടികള്‍ യുവാക്കള്‍ക്കിടയില്‍ ചില അതൃപ്തിയുണ്ടായിട്ടുണ്ട്. അതും പരിശോധിച്ച് പരിഹരിക്കും. സാമുദായി സ്ഥാപനങ്ങളുടെ ഇടപെടലും ഒരു തിരഞ്ഞെടുപ്പിലും കാണാത്ത തരത്തിലുള്ള പണത്തിന്റെ ഒഴുക്കും പരാജയത്തിന് കാരണമായി. എന്നാല്‍ മുന്നണി ബന്ധത്തിലുണ്ടായ മാറ്റങ്ങള്‍ തോല്‍വിക്ക് കാരണമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഞ്ഞളാം കുഴി അലി വെറും കീടം മാത്രമാണെന്ന് പിണറായി ആവര്‍ത്തിച്ചു പറഞ്ഞു. സി.കെ ചന്ദ്രപ്പന്റേതെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ അംഗീകരിക്കാനാവാത്തതാണ്. ലാവ്‌ലിന്‍ വിഷയത്തില്‍ ചന്ദ്രപ്പന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി ഞങ്ങള്‍ ഗൗരവമായി കാണുന്നു. ഇത് പരിശോധിച്ച് എത്രയും പെട്ടെന്ന് പരിഹരിക്കും. അതേസമയം നഷ്ടപ്പെട്ട ജനസമ്മിതി വീണ്ടെടുക്കാന്‍ ലോക്കല്‍ തലത്തില്‍ ഡിസംബര്‍ പതിനഞ്ചുമുതല്‍ മുപ്പത്തിയൊന്നുവരെ കാമ്പയിന്‍ നടത്തും. 2ജി സ്‌പെക്ട്രം പോലെ രാജ്യത്ത് പടരുന്ന അഴിമതികള്‍ ഇതില്‍ വിഷയമാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച