കാസര്‍കോട് : കേരളത്തില്‍ കോണ്‍ഗ്രസ്സിനുവേണ്ടി പണമൊഴുക്കുന്നത് ലോട്ടറി രാജാവ് മണികുമാര്‍ സുബ്ബയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

കാസര്‍കോട് മുസ്ലിം ലീഗ് മത്സരിക്കുന്ന സീറ്റുകള്‍  പേമന്റ്‌ സീറ്റുകളാണെന്ന ആക്ഷേപത്തില്‍ ലീഗ് നേതൃത്വം മൗനം പാലിക്കുകയാണ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന് ലീഗ് വീണ്ടും മത്സരിക്കാന്‍ സീറ്റ് നിഷേധിക്കുന്നത് ഇതാദ്യമാണ്. കാസര്‍കോട് എം എല്‍ എ സി ടി അഹമ്മദലിക്ക് സീറ്റ് നിഷേധിച്ചത് ഇതിനുള്ള തെളിവാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

അധികാരമോഹികളും അവസരവാദികളുമായ സിന്ധുജോയിയെപ്പോലുള്ളവര്‍ വിട്ടുപോയാല്‍ പാര്‍ട്ടി ശക്തിപ്പെടും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. റോഡിലിറങ്ങി പ്രചാരണം നടത്താന്‍ കഴിയാത്തതുകൊണ്ടാണ് യു ഡി എഫ് നേതാക്കള്‍ ഹെലികോപ്ടറില്‍ യാത്ര തുടങ്ങിയിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.