Categories

അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍; യു.പിയില്‍ ബി.ജെ.പി അധികാരത്തിലേക്ക്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജപി മുന്നില്‍. യുപിയില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 47 സീറ്റുകളില്‍ ലീഡ്. 166 സീറ്റുകളുമായി ബിജെപി പോരാട്ടം കടുപ്പിക്കുന്നു. 30 സീറ്റുകളുമായി ബിഎസ്പിയും തൊട്ടുപിന്നാലെയുണ്ട്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട വോട്ടെടുപ്പിന്റെ ഫലം ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കും. രാവിലെ എട്ടിനാണു വോട്ടെണ്ണല്‍ ആരംഭിച്ചത്. പത്തരയോടെ ഫലസൂചനകള്‍ പുറത്തുവരും. ഉച്ചയോടെ പൂര്‍ണചിത്രം വ്യക്തമാകും.

കേന്ദ്ര സര്‍ക്കാരിന്റേയും ബി.ജെ.പിയുടേയും ഇമേജിന് നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റു നോക്കുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. 403 സീറ്റുകളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പു നടന്നത്. കോണ്‍ഗ്രസ്-എസ്.പി സഖ്യവും ബിജെപിയും ബി.എസ്.പിയും തമ്മിലാണ് മുഖ്യ പോരാട്ടം.

Tagged with: