എഡിറ്റര്‍
എഡിറ്റര്‍
തെരഞ്ഞെടുപ്പ് തിയ്യതി നാളെ പ്രഖ്യാപിച്ചേക്കും
എഡിറ്റര്‍
Tuesday 4th March 2014 7:50pm

election

ന്യൂദല്‍ഹി: 16ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി നാളെ പ്രഖ്യാപിച്ചേക്കും.

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ നിര്‍വാചന്‍ സദനില്‍ ബുധനാഴ്ച്ചയാണ് പ്രഖ്യാപനം നടക്കുക.

തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 15ാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കുകയും മെയ് 31ന് അടുത്ത സര്‍ക്കാര്‍ നിലവില്‍ വരികയും വേണം. ഇത് മുന്നില്‍ കണ്ടാണ് തിയ്യതികള്‍ പ്രഖ്യാപിക്കുന്നത്.

ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം തെലങ്കാന, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പില്‍ ഏഴിലേറെ ഘട്ടങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. നോട്ട നിലവില്‍ വരുന്ന ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്.

Advertisement