എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി അടുത്ത മാസം പ്രഖ്യാപിക്കും
എഡിറ്റര്‍
Monday 20th January 2014 3:08pm

election-1

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.എസ്.ബ്രഹ്മ അറിയിച്ചു.

6 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ജവാന്മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഓണ്‍ലൈന്‍ വഴി ആക്കുന്ന കാര്യം പരിഗണിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തുടങ്ങി. ഏപ്രില്‍ പകുതി മുതല്‍ മേയ് പകുതിവരെ സമയത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.

മൊത്തം 80 കോടിയോളം വോട്ടര്‍മാരാണ് ഉണ്ടാകുക. ഇതില്‍ 15 കോടിയോളം പേര്‍ കന്നിവോട്ടര്‍മാരാണ്. എട്ടുലക്ഷത്തിലേറെ പോളിങ് ബൂത്തുകളും 12 ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങളുമാണ് പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്.

തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഫെബ്രുവരി രണ്ടാം വാരത്തില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ചേര്‍ന്നേക്കും. സമ്മേളനം അവസാനിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമുണ്ടാകും.

പരീക്ഷാക്കാലമായതിനാല്‍ അക്കാര്യം കൂടി പരിഗണിച്ചായിരിക്കും ഓരോ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുക.

നിലവിലെ ലോക്‌സഭയുടെ കലാവധി മേയ് 31ന് അവസാനിക്കും. ജൂണ്‍ ഒന്നിനകം പുതിയ പാര്‍ലമെന്റ് നിലവില്‍ വരേണ്ടതുണ്ട്.

Advertisement