എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാളിന്റെ റോഡ് ഷോ ചട്ടലംഘനം: തിരഞ്ഞെടുപ്പ് കമ്മീഷന്‍
എഡിറ്റര്‍
Thursday 6th March 2014 9:57pm

kejriwal-road-show

ന്യൂദല്‍ഹി: കമ്മീഷന്റെ അനുമതി തേടാതെ ഗുജറാത്തില്‍ റാലി നടത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്‌രിവാളിന്റെ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ഇക്കാര്യത്തില്‍ വിശദീകരണം തേടി കമ്മീഷന്‍ കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും നോട്ടീസയച്ചു.

കെജ്‌രിവാളിനേയും പ്രവര്‍ത്തകരേയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ ദല്‍ഹിയില്‍ ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെ ആം ആദ്മി പ്രവര്‍ത്തകര്‍ അക്രമം നടത്തിയതിനും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ആം ആദ്മിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ പ്രവര്‍ത്തരുടെ നടപടിയില്‍ കെജ് രിവാള്‍ ഖേദം പ്രകടിപ്പിച്ചു. പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ 14 ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണ് ബി.ജെ.പി ഓഫീസിന് മുന്നില്‍ അക്രമണത്തിന് തുടക്കമിട്ടതെന്ന് ദല്‍ഹി പോലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

Advertisement