Administrator
Administrator
വി.ശിവന്‍ കുട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന
Administrator
Wednesday 6th April 2011 7:27pm

local-body-electionതിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഉദ്യേഗസ്ഥരെ ഭീഷണിപ്പെട്ടുത്തിയ സംഭവത്തില്‍ നേമത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി എം.എല്‍.എയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചു. വി.ശിവന്‍കുട്ടി എം.എല്‍.എ അനുമതിയില്ലാതെ ബൂത്ത് കണ്‍വെന്‍ഷന്‍ നടത്തിയെന്നും തെരഞ്ഞെടുപ്പ് ചെലവുകള്‍ കണക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചില്ലെന്നും കമ്മീഷന്‍ കണ്ടെത്തി.

ഇത്തരത്തില്‍ ഇടപെടല്‍ ഇനി ഉണ്ടാവരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്‌നത്തില്‍ വി.ശിവന്‍കുട്ടി നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

Advertisement