എഡിറ്റര്‍
എഡിറ്റര്‍
ഇ.വി.എം; തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള യന്ത്രത്തില്‍ ക്രമക്കേടുകള്‍ക്ക് സാധ്യതയുണ്ട്; വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
എഡിറ്റര്‍
Tuesday 9th May 2017 6:29pm

 

ന്യൂദല്‍ഹി: ആം ആദ്മി എം.എല്‍.എ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അട്ടിമറിക്കുന്നത് എങ്ങനെയെന്ന് നിയമസഭയില്‍ വിശദീകരിച്ചതിന് പിന്നാലെ എം.എല്‍.എയുടെ വാദങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. വാര്‍ത്തകളോട് പ്രതികരിക്കവേയാണ് കമ്മീഷന്‍ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്.


Related one വോട്ടിങ് മെഷീന്‍ അട്ടിമറിച്ചതെങ്ങിനെയെന്ന് അറിയണ്ടേ click here


തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള യന്ത്രത്തില്‍ ക്രമക്കേടുകള്‍ക്ക് സാധ്യതയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. തങ്ങളുടെ നിയന്ത്രണത്തിലുള്ള മെഷീനുകളില്‍ ഇത്തരം അട്ടിമറികള്‍ക്ക് സാധ്യതയില്ലെന്നാണ് പ്രതികരണത്തിലൂടെ കമ്മീഷന്‍ പറയുന്നത്.

ആം ആദ്മി എം.എല്‍.എ സൗരഭ് ഭരദ്വാജാണ് ദല്‍ഹി നിയമസഭയില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാട്ടുന്നതെങ്ങനെയെന്ന് വിശദീകരിച്ചിരുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക ഉപയോഗിച്ചാണ് എം.എല്‍.എ കാര്യങ്ങള്‍ വിശദീകരിച്ചത്. വോട്ടിംഗ് ദിവസം ഏതു സ്ഥാനാര്‍ത്ഥി വിജയിക്കണെമെന്ന് തീരുമാനിക്കുന്ന രഹസ്യ കോഡുകള്‍ മെഷീന്‍ തയ്യാറാക്കുന്നവര്‍ക്ക് തീരുമാനിക്കാന്‍ കഴിയുമെന്നായിരുന്നു സൗരഭ് ഭരദ്വാജ് പറഞ്ഞത്.


Dont miss ‘യുവിയെന്നല്ലാതെ മറ്റെന്ത് പേര്‍ ചൊല്ലി വിളിക്കും ഈ പോരാളിയെ’; മത്സരത്തിനിടെ പരുക്കേറ്റിട്ടും ബാറ്റിങ്ങിനിറങ്ങി യുവരാജ്; വീഡിയോ


യന്ത്രത്തില്‍ കൃത്രിമം കാട്ടാന്‍ മദര്‍ബോര്‍ഡില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതിയെന്നും അതിന് വെറും 90 സെക്കന്‍ഡ് മതിയെന്നും എം.എല്‍.എ പറഞ്ഞിരുന്നു. മെഷീനുകളില്‍ ഉപയോഗിക്കുന്ന കോഡുകള്‍ അറിയുന്ന ആര്‍ക്കും അന്തിമ ഫലം അട്ടിമറിക്കാന്‍ സാധിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.

എ.എല്‍.എയുടെ വിശദീകരണത്തോട് പ്രതികരിക്കവേയാണ് തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള യന്ത്രത്തില്‍ ക്രമക്കേടുകള്‍ക്ക് സാധ്യതയുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞത്.

Advertisement