എഡിറ്റര്‍
എഡിറ്റര്‍
സ്റ്റിങ് ഓപ്പറേഷനില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചെന്ന ആം ആദ്മി പാര്‍ട്ടിയുടെ വാദത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
എഡിറ്റര്‍
Wednesday 27th November 2013 6:35pm

aravind-kejrival

ന്യൂദല്‍ഹി: സ്റ്റിങ് ഓപ്പറേഷന്‍ വിവാദത്തില്‍ തങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെ വാദത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

ടേപ്പിന്റെ സത്യസന്ധത ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ലെന്നും പാര്‍ട്ടിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.എസ്.ബ്രഹ്മ വ്യക്തമാക്കി.

അതേസമയം സ്റ്റിങ് ഓപ്പറേഷന്റെ സി.ഡി വ്യാജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നേരത്തെ പാര്‍ട്ടി അവകാശപ്പെട്ടിരുന്നു.

രാഷ്ട്രീയപാര്‍ട്ടികളും മീഡിയ ചാനലുകളും ഇത്തരം ഗൂഡാലോചനയില്‍ പങ്ക് ചേരരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചുവെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവും ആറ് വളന്റിയര്‍മാരുമടക്കമുള്ളവര്‍ ദൃശ്യങ്ങള്‍ മുഴുവനും കണ്ടിരുന്നുവെന്നും അത് വ്യാജമാണെന്നും സ്റ്റിങ് ഓപ്പറേഷന്റെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്‌തെന്ന് വ്യക്തമായെന്നും പാര്‍ട്ടി അറിയിച്ചിരുന്നു.

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായി ഫണ്ട് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മീഡിയ സര്‍ക്കാര്‍ എന്ന പോര്‍ട്ടലാണ് ഒളിക്യമാറ വച്ച് പുറത്താക്കിയത്.

പാര്‍ട്ടി നേതാക്കള്‍ നിയമവിരുദ്ധമായി ഫണ്ട് ശേഖരിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പുറത്ത് വന്ന സി.ഡി ദൃശ്യങ്ങളില്‍ പാര്‍ട്ടിയുടെ എട്ട് സ്ഥാനാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിരുന്നത്.

Advertisement