എഡിറ്റര്‍
എഡിറ്റര്‍
സിം കാര്‍ഡുകള്‍ കൂട്ടമായി വാങ്ങുന്നവരെ നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം
എഡിറ്റര്‍
Thursday 27th March 2014 9:06am

MASS-SIM-CARDS

ന്യൂദല്‍ഹി: മൊബൈല്‍ സിം കാര്‍ഡുകള്‍ കൂട്ടമായി വാങ്ങുന്നവരെ നിരീക്ഷിക്കാന്‍ ദല്‍ഹി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

തിരഞ്ഞെടുപ്പ് ചിലവ് കുറച്ച് കാണിക്കാന്‍ വ്യാജ പേരിലെടുത്ത സിം കാര്‍ഡ് ഉപയോഗിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടമായി മെസേജുകള്‍ അയയ്ക്കുന്നതും ഈ നമ്പറില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രചാരണം നടത്തുന്നതും കണ്ടത്തെിയതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നിര്‍ദേശം നല്‍കിയത്.

പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ ഒരുമിച്ച് വാങ്ങുന്നവരെ പ്രത്യേകം ശ്രദ്ധിക്കാനാണ് ദല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വിജയ് ദേവ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എയര്‍ടെല്‍, എം.ടി.എന്‍.എല്‍, റിലയന്‍സ്, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കാണ് തിരഞ്ഞെടുപ്പ് ഓഫിസര്‍ ഇത് സംബന്ധിച്ച് കത്തെഴുതിയിരിക്കുന്നത്. അപേക്ഷകരുടെ മുഴുവന്‍ വിവരങ്ങളും കൃത്യമായി പരിശോധിച്ച് മാത്രമേ സിം നല്‍കാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം.

Advertisement