തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനോട് തിരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം തേടി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്.

കൊല്ലം ഡി സി സി വൈസ് പ്രസിഡന്റ് ഷാനവാസ് ഖാന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. കൊല്ലം പരവൂരില്‍ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിനിടെ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയെന്നാണ് പരാതി. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന തിരഞ്ഞെടുപ്പു യോഗത്തിലെ പ്രസ്താവനയാണ് ഐസക്കിന് വിനയായത്.