എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശം
എഡിറ്റര്‍
Wednesday 19th March 2014 10:49pm

social-media-ec

ന്യൂദല്‍ഹി: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് സോഷ്യല്‍ മീഡിയയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ഉള്ളടക്കത്തെകുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം നേടണമെന്നാണ് നിര്‍ദേശം.

എല്ലാതരത്തിലുമുള്ള ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം ബാധകമായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഡയറക്ടറായ ധീരേന്ദര്‍ ഓജ പറഞ്ഞു. പെയ്ഡ് ന്യൂസ് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

പരസ്യങ്ങള്‍ നിയമപരവും വിദ്വേഷം പ്രചരിപ്പിക്കുന്നതുമല്ലെന്ന് ഉറപ്പുവരുത്തണം. സോഷ്യല്‍മീഡിയയിലെ പരസ്യങ്ങള്‍ക്കും പ്രചരണത്തിനും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചിലവാക്കുന്ന തുകയെപ്പറ്റി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇത് ചൂണ്ടിക്കാട്ടി പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയിച്ചിട്ടുണ്ട്.

പ്രചരണത്തിന്റെ ഭാഗമായി പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ്, വിക്കിപീഡിയ തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.

Advertisement