എഡിറ്റര്‍
എഡിറ്റര്‍
സ്വന്തം മകനെ അന്ധമായി സഹായിക്കുന്ന ധൃതരാഷ്ട്രരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടിങ് മെഷീന്‍ അട്ടിമറിയില്‍ ആഞ്ഞടിച്ച് കെജ്‌രിവാള്‍
എഡിറ്റര്‍
Monday 10th April 2017 3:32pm

ന്യൂദല്‍ഹി: വോട്ടിങ് മെഷീന്‍ അട്ടിമറിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

തെരഞ്ഞെടുപ്പ് കമ്മീഷനെ മഹാഭാരതത്തിലെ ധൃതരാഷ്ട്രരായും കേന്ദ്രസര്‍ക്കാരിനെ ദുര്യോധനായുമാണ് കെജ്‌രിവാള്‍ ഉപമിച്ചത്.

മകനെ അന്ധമായി സഹായിക്കുന്ന ധൃതരാഷ്ട്രരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപതെരഞ്ഞെടുപ്പുകളിലും ദല്‍ഹി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഉപയോഗിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നാലെയാണ് കെജ്‌രിവാള്‍ നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധൃതരാഷ്ട്രരായി മാറികഴിഞ്ഞിരിക്കുന്നു. മകന്‍ ദുര്യോധനന് അധികാരം കിട്ടാന്‍ പുസ്തകത്തിലുള്ള എല്ലാ അടവും പയറ്റുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന വോട്ടിങ് മെഷീന്‍ വന്‍അട്ടിമറി കണ്ടെത്തിയ വാര്‍ത്ത തെളിവുസഹിതം പുറത്തുവന്നിട്ടും ബാലറ്റ് വോട്ടിങ്ങിനുള്ള അനുമതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാത്തതാണ് കെജ്‌രിവാളിനെ ചൊടിപ്പിച്ചത്.


Dont Miss മഹിജയുടെ നിരാഹാരം: ഡി.ജി.പിയോ മാറ്റിയോ ? സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീം കോടതി 


ഏപ്രില്‍ 26ന് നടക്കുന്ന ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

Advertisement