എഡിറ്റര്‍
എഡിറ്റര്‍
സ്വതന്ത്രര്‍ക്ക് ചിഹ്നമായി: വിരേന്ദ്രകുമാറിന് മോതിരം, ക്രിസ്റ്റി ഫെര്‍ണ്ടാസിന് ടെലിവിഷന്‍, ആര്‍.എം.പിയ്ക്ക് ഗ്ലാസ്
എഡിറ്റര്‍
Wednesday 26th March 2014 6:07pm

vote

തിരുവനന്തപുരം: സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനുള്ള ചിഹ്നമായി. പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി വീരേന്ദ്ര കുമാറിന് മോതിരവും  എറണാകുളത്തെ എല്‍.ഡി.എഫിന്റെ സ്വതന്ത്രന്‍ ക്രിസ്റ്റി ഫെര്‍ണ്ടാസിന് ടെലിവിഷനുമാണ് ചിഹ്നമായി കിട്ടിയത്.

ആര്‍.എം.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഗ്ലാസാണ്  ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്.

ചാലക്കുടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നടന്‍ ഇന്നസെന്റിന് ലഭിച്ച ചിഹ്നം മണ്‍കുടവും, പൊന്നാനിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.അബ്ദുറഹ്മാന് കിട്ടിയത് കപ്പും സോസറുമാണ്. കോണ്‍ഗ്രസില്‍ നിന്നും ഇടത് പക്ഷത്തേയ്‌ക്കെത്തിയ പത്തനംതിട്ടയിലെ സ്വതന്ത്രന്‍ ഫിലിപ്പോസ് തോമസിന് ഓട്ടോറിക്ഷയാണ് തിരഞ്ഞെടുപ്പ് ചിഹ്നം.

ഇടുക്കിയിലെ എല്‍.ഡി.എഫ് സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജ് ടോര്‍ച്ച് ചിഹ്നത്തിലാവും വോട്ട് തേടുക. അതിനിടെ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് ആര്‍.എസ്.പി ചിഹ്നത്തിലും മത്സരിയ്ക്കാന്‍ വരണാധികാരി അനുമതി നല്‍കി.

Advertisement