എഡിറ്റര്‍
എഡിറ്റര്‍
മോഡിയുടെ നമോ ചായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി
എഡിറ്റര്‍
Wednesday 12th March 2014 6:28am

namo-tea-stall

ലക്‌നൗ: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത്  മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുടെ നമോ ചായക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

സൗജന്യ ചായ വില്‍പ്പന വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനുവധിക്കുകയില്ലെന്നും ചായയുടെ ചിലവും ഇനി മുതല്‍ സ്ഥാനാര്‍ഥിയുടെ ചിലവില്‍ ഉള്‍പ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ലക്ഷ്മിപൂരില്‍ മോഡിയുടെ പ്രസംഗം എല്‍.ഇ.ഡി സ്‌കീനില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ആളുകളെ ആകര്‍ഷിക്കാന്‍ സൗജന്യ ചായ വില്‍പ്പന നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണ്‍ കേസെടുത്തിട്ടുണ്ട്.

അതേ സമയം സൗജന്യ ചായയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ പാര്‍ട്ടി പണം ഈടാക്കി ചായ വില്‍പ്പന നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് വാജ്‌പേയ് അറിയിച്ചു.

നരേന്ദ്ര മോഡിയെ ചായക്കാരന്‍ എന്ന് വിളിച്ച കോണ്‍ഗ്രസിന് മറുപടിയായി ബി.ജെ.പി കൊണ്ടു വന്ന ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രമായിരുന്നു നമോ ടീസ്റ്റാള്‍ എന്ന നരേന്ദ്ര മോഡി ടീസ്റ്റാള്‍.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിവിധ തന്ത്രങ്ങള്‍ ഇറക്കുന്നതിന്റെ ഭാഗമായാണ് ചായക്കപ്പിന്മേല്‍ ചര്‍ച്ച എന്ന പരിപാടി ബി.ജെ.പി ആരംഭിച്ചത്.

ഇതിനായി രാജ്യത്ത് വിവിധയിടങ്ങളില്‍ നമോ ടീസ്റ്റാളുകള്‍ ആരംഭിയ്ക്കുകയും പല പഴയ ടീസ്റ്റാളുകള്‍ നമോ ടീസ്റ്റാളുകള്‍ ആക്കുകയും ചെയ്തിരുന്നു.

Advertisement