Administrator
Administrator
രണ്ട് രൂപക്ക് അരി നിര്‍ത്തിവെക്കണമെന്ന് തിര. കമ്മീഷന്‍
Administrator
Monday 7th March 2011 9:07pm

തിരുവനന്തപുരം: സംസ്ഥാനത്ത് എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസമില്ലാതെ രണ്ട് രൂപക്ക് അരി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. പ്രഖ്യാപനമനുസരിച്ചുള്ള അരിവിതരണം നിര്‍ത്തിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് പ്രചാരണം നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ നടപടി.

എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസമില്ലാതെ രണ്ട് രൂപക്ക് അരി വിതരണം ചെയ്യാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പദ്ധതി 27 കോടിയുടെ അധിക ബാധ്യത വരുത്തും. നിലവില്‍ 42 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപക്ക് അരി നല്‍കുന്നുണ്ട്. നിലവില്‍ ബി.പി.എല്‍ പട്ടികയില്‍ 21 ലക്ഷം കുടുംബങ്ങളാണുള്ളത്. പുതിയ സര്‍വേ പ്രകാരം ഇത് 32 ലക്ഷമായി.

പ്രതിമാസം 10 കിലോ അരിയും രണ്ട് കിലോ ഗോതമ്പും 14235 റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനായിരുന്നു തീരുമാനം. കിലോ്രഗാമിന് 6.20 രൂപക്ക് കേന്ദ്രം നല്‍കുന്ന ബി.പി.എല്‍ അരിയാണ് രണ്ട് രൂപക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് 8.90 രൂപക്കാണ് കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നത്.

Advertisement