ന്യൂദല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ . ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കന്മാര്‍ക്ക് ഹെലിക്കോപ്റ്ററില്‍ പ്രചരണം നടത്താം. അതിന്റെ ചെലവ് രാഷ്ട്രീയ പാര്‍ട്ടികളായിരിക്കും വഹിക്കുക. ഈ ചെലവ് സ്ഥാനാര്‍ഥികള്‍ വഹിക്കേണ്ടതില്ല. രമേശ് ചെന്നിത്തലയുടെ ഹെലിക്കോപ്റ്ററിലുള്ള പ്രചരണ പരിപാടിയെക്കുറിച്ച് ഇടതുനേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.

എന്നാല്‍ ഹെലികോപ്റ്റര്‍ പ്രചാരണത്തിന് ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കമ്മീഷര്‍ നിര്‍ദേശിച്ചു. ഇതിനായി അതാത് ജില്ലാ കലക്ടര്‍മാരുടെ അനുമതി വേണം. ഇതിനുള്ള അനുമതി നേടിയിട്ടാണ് ചെന്നിത്തല ഹെലിക്കോപ്റ്റര്‍ യാത്ര നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഹെലികോപ്റ്റര്‍ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ ഇടത് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഹെലിക്കോപ്റ്റര്‍ പ്രചരണത്തിന്റെ ചെലവ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.