Administrator
Administrator
കമ്മീഷന്‍ വിശദീകരണം തേടി; നടപടിയെടുക്കട്ടെയെന്ന് വി എസ്
Administrator
Sunday 11th October 2009 2:20pm

vs-achuthanandan1

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ഓഫീസിനോട് വിശദീകരണം തേടി. എന്നാല്‍ മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ നിലപാട്.

അതേസമയം തന്റെ പ്രസ്താവന പരിശേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമായ നടപടി സ്വീകരിക്കട്ടെയെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രശ്‌നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെ. ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കട്ടെ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വി എസിന്റെ മറുപടി. കാസര്‍ഗോഡ് ജില്ലയില്‍ പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഐ.ടി മേഖലയില്‍ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കണ്ണൂരില്‍ ഐടി പാര്‍ക്ക് തുടങ്ങുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കൊരട്ടി ഐടി പാര്‍ക്ക് ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇങ്ങിനെ പറഞ്ഞത്. എ്‌നനാല്‍ മുഖ്യമന്ത്രി പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതിയെക്കുറിച്ച് പറഞ്ഞതേയുള്ളുവെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്.

Advertisement