എഡിറ്റര്‍
എഡിറ്റര്‍
ശശികലയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍: ഇടക്കാല ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടിയെ നയിക്കാന്‍ ആവില്ല
എഡിറ്റര്‍
Wednesday 8th February 2017 2:12pm

sasikala

ചെന്നൈ: എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. എ.ഐ.എ.ഡി.എം.കെയുടെ താല്‍കാലിക ജനറല്‍സെക്രട്ടറിയായി പാര്‍ട്ടിയെ നയിക്കാന്‍ ശശികലയ്ക്കു സാധിക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി.

ശശികലയെ ഇടക്കാല ജനറല്‍ സെക്രട്ടറിയാക്കിയത് പാര്‍ട്ടി നിയമാവലിക്ക് വിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. എ.ഐ.എ.ഡി.എംകെയില്‍ ജനറല്‍സെക്രട്ടറിയുടെ ഒഴിവു വന്നാല്‍ സ്ഥിരം ജനറല്‍ സെക്രട്ടറിയെയാണ് നിയമിക്കേണ്ടത്. എന്നാല്‍ അതിന് വിരുദ്ധമായായായിരുന്നു പാര്‍ട്ടിയുടെ നടപടി.

ഏറെ നാളായി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ജയലളിതയുടെ മരണശേഷംശശികലയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായിട്ടാണ് ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പു കമ്മീഷന്റെ എതിര്‍പ്പു വന്ന സാഹചര്യത്തില്‍ പാര്‍ട്ടി തലപ്പത്ത് ഇരിക്കുന്നത് ശശികലയ്ക്കു ബുദ്ധിമുട്ടാകും.


Dont Miss ലോ അക്കാദമി സമരം അവസാനിച്ചു : മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളുമായി പുതിയ കരാര്‍; കലാവധിയില്ലാതെ പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കും


അതേസമയം ശശികലയെ പാര്‍്ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും പാര്‍ട്ടിക്കു സ്ഥിരം ജനറല്‍ സെക്രട്ടറി വേണമെന്നും രാവിലെ പനീര്‍ശെല്‍വം ആവശ്യപ്പെട്ടിരുന്നു.

അതിനായി ജനറല്‍ കൗണ്‍സില്‍ വിളിക്കുമെന്നും പനീര്‍ സെല്‍വം രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Advertisement